ചെറതോണി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലയിൽ നാളെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.എം.ഒ അറിയിച്ചു. അഞ്ചുവയസിൽ താഴെയുള്ള 69352 കുട്ടികളാണ് ജില്ലയിലുള്ളത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ കുട്ടികൾക്ക് വാക്‌സിനേഷൻ നൽകും. ഇതിനായി 1021 ബൂത്തുകൾക്കുപുറമേ ബസ്റ്റാന്റുകൾ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവടങ്ങളിൽ വാക്‌സിനേഷൻ നൽകും. കൊവിഡ് പോസിറ്റീവായിട്ടുള്ള കുട്ടികളൊഴികെ ബാക്കി എല്ലാ കുട്ടികൾക്കും തുള്ളിമരുന്നു നൽകണം. ജില്ലാ തലത്തിൽ ജില്ലാ കളക്ടർ ചെയർമാനായും ഡി.എം.ഒ കൺവീനറായുമുള്ള ടാക്‌സ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, ആരോഗ്യ സന്നദ്ധ പ്രവർത്തകൾ ഉൾപ്പെടെ 116 സൂപ്പർവൈസർമാരും 2042 ബൂത്തുതല വാക്‌സിനേറ്റേഴ്‌സിനും പരിശീലനം നൽകിയതായി ഡി.എം.ഒ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ജല്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവ്വഹിക്കും.