
തൊടുപുഴ: ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് തൊടുപുഴ സെന്റ്. സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ ' ഇടുക്കി @ 50 ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ കൈയെഴുത്തു മാസിക തയ്യാറാക്കി. ജില്ലയുടെ ചരിത്രം , ഭൂപ്രകൃതി, കാലാവസ്ഥ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ , നദികൾ, സ്ഥലനാമ പ്രത്യേകതകൾ, ജില്ലയുടെ അതിർത്തികൾ, ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് കൈയെഴുത്തു മാസിക തയ്യാറാക്കിയത്. ജനുവരി 26 ന് ആരംഭിച്ച പദ്ധതി ഫെബ്രുവരി 25 ന് പൂർത്തിയാക്കി. . സ്‌കൂളിലെ 700 കുട്ടികളും കൈ കൈയെഴുത്തു മാസിക പൂർത്തിയാക്കി.
സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി കുന്നേൽ കൈയ്യെഴുത്തു മാസികയുടെ പ്രകാശം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ റ്റി.എൽ ജോസഫ് , അദ്ധ്യാപകരായ ഷിന്റോ ജോർജ് , അനീഷ് ജോർജ് , ജീൻസ് കെ.ജോസ് , ആർ. മിനിമോൾ , ബീനാമോൾ ജോസഫ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.