al-ameen

അടിമാലി . യുദ്ധക്കളമായി മാറിയ യുക്രെയിനിൽ കുടുങ്ങിയത് അടിമാലി മേഖലയിൽ നിന്ന് ഒരു ഡെസനിലേറെ വിദ്യാർത്ഥികൾ . ഇവരിൽ ഏറെ പേരും മെഡിസിൻ വിദ്യാത്ഥികളാണ്.ഇവരിൽ ഒരാൾ അടിമാലി പൊളിഞ്ഞ പാലം കാവശേരിൽ ബാബു -ബീവി ദമ്പതികളുടെ മകൻ അൽ അമീൻ യുക്രെയിൻ സുമി സ്റ്റേറ്റ് യൂണി വേഴ്‌സിറ്റിയിൽ അവസാന വർഷ എം .ബി. ബി എസ് വിദ്യാത്ഥിയാണ്. മാർച്ച് 2 ന് നാട്ടിലേക്ക് തിരികെ പോരുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുമ്പോഴാണ് യുദ്ധം ആരംഭിച്ചത്. ഇപ്പോൾ വലിയ പ്രതിസന്ധി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടു വഴി പണം എടുക്കുന്നതിനും മറ്റും കഴിയാത്ത സാഹചര്യം വരും ദിവസങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിടിക്കുമെന്ന ആശങ്കയിലാണ്അൽ അമീൻ .ഹോസ്റ്റലിൽ നിന്ന് 100 കിലോമീറ്റർ ദൂരെ പട്ടാള ക്യാമ്പുണ്ട്. . ഇടയ്ക്കിടെ അവിടെ നിന്നുള്ള സ്‌പോടനവും മറ്റും ഭീതി ജനിപ്പിക്കുന്നതാണ്. ഇന്ത്യൻ എംബസിയയുടെ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് അൽ അമീനും സുഹൃത്തുക്കളും.