നെടുങ്കണ്ടം:കാലവർഷക്കെടുതി മൂലം ഗതാഗയോഗ്യമല്ലാതായ ഉടുമ്പൻചോല നിയോജകണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം എം മണി എം എൽ എ അറിയിച്ചു.
അടിയന്തരമായി പുനരുദ്ധാരണം നടത്തണമെന്ന് കണ്ടെത്തിയിട്ടുള്ള 15 റോഡുകൾക്കാണ് അനുമതി. ഓരോ റോഡിനും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ എസ് .എൻ .ഡി. പി പടി-പരിവർത്തനമേട് റോഡ്, കണിയാംപറമ്പിൽ -പടികല്ലാർമുക്ക് റോഡ്, ബഥേൽ -പെരിഞ്ചാംകുട്ടി റോഡ്, ഉടുമ്പൻചോല പഞ്ചായത്തിലെ ആറുമുക്ക്-ഏലപ്പാറ റോഡ്, കാരിത്തോട്‌ -കൈലാസം റോഡ്, സേനാപതി പഞ്ചായത്തിലെ മുക്കടിൽടവർ പടി-കോളനി റോഡ്, വണ്ടൻമേട് പഞ്ചായത്തിലെ മൂങ്കുഴി-മംഗലംപടി റോഡ്, മയിലാടുംപാറ -വെങ്ങാട്ടുകുന്നേൽ പടി റോഡ്, ഇരട്ടയാർ പഞ്ചായത്തിലെ ഗുരുചിത്രപ്പടി-പേണ്ടാനം പടി റോഡ്, നാങ്കത്തൊട്ടി-മാപ്പിളശ്ശേരി റോഡ്, കരുണാപുരം പഞ്ചായത്തിലെ കുഴിക്കണ്ടം-കൂട്ടാർ റോഡ്, രാജകുമാരി പഞ്ചായത്തിലെ ഞെരിപ്പാലം-വള്ളോൻകുന്നേൽ പിടി റോഡ്, രാജാക്കാട് പഞ്ചായത്തിലെ ചിറക്കൽപടി-നകക്കുന്ന് റോഡ്, പാമ്പാടുംപാറ പഞ്ചായത്തിലെ അല്ലിയാർ-അന്യാർതൊളു റോഡ് എന്നിവയ്ക്കാണ് പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.