ഇടുക്കി :ജില്ലയിലെ ആശാവർക്കർമാർക്ക് അക്ഷയ കേന്ദ്രങ്ങൾവഴി നൽകുന്ന രണ്ടാം ഘട്ട കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലയിലെ തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായുള്ള പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ എൻഎച്ച്എം ഡിപിഎം ചുമതല വഹിക്കുന്ന സുഷമ പി കെ യ്ക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഐ റ്റി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷംനാദ് സി എം, എൻ എച്ച് എം ജില്ലാ ആശാ കോഓർഡിനേറ്റർ അനിൽ ജോസഫ്, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോഓർഡിനേറ്റർ അനീഷ് കുമാർ റ്റി എസ് എന്നിവർ പങ്കെടുത്തു.