തൊടുപുഴ: സംരംഭകർ ആകാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭകർക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റൂട്ട് ആയ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡവലപ്‌മെന്റ് , 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തും. . മാർച്ച് 21 മുതൽ 31 വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ ഉള്ള കാമ്പസ്സിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായിട്ടാണ് ഈ കോഴ്‌സ് നൽകുന്നത്. താല്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക0484 2532890,2550322, 9605542061