goat


തൊടുപുഴ: വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ .തട്ടക്കുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ'ആടുജീവിതം' പദ്ധതിക്ക് തുടക്കമായി.സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റേയും സംരംഭകത്വ ക്‌ളബ്ബിന്റേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.ഇതിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി ആട്ടിൻകുട്ടികളെ വിതരണം ചെയ്തു.ഈ വിദ്യാർത്ഥികൾ ആട്ടിൻകുട്ടികളെ വളർത്തി അവയിൽ നിന്നുണ്ടാകുന്ന ആദ്യത്തെ കുട്ടിയെ യൂണിറ്റിലേക്ക് തിരികെ എത്തിക്കുകയും അത് അടുത്ത കുട്ടികൾക്ക് കൈമാറുകയും ചെയ്യുന്നരീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.കുട്ടികൾക്ക് പഠനത്തോടൊപ്പം തന്നെ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ പ്രോത്സാഹനം നൽകുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ നിർവഹിച്ചു.പ്രിൻസിപ്പൽ ഫാത്തിമ റഹിം,എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ ബി.സജീവ് ,സംരംഭകത്വ ക്‌ളബ്ബ് കൺവീനർ സന്ധ്യാമോൾ കെ.എസ്സ് ,അദ്ധ്യാപകരായ ഡോ.ഹരിഹരൻ,ദീപ്തി.കെ.ആർ,മഞ്ജു കുര്യൻ,ബിജു,പ്രീത,വോളന്റിയർ സെക്രട്ടറിമാരായ നിയാസ് നൗഫൽ ,െ്രസ്രഫി ബെന്നി എന്നിവർ നേതൃത്വം നൽകി.