ചെറുതോണി: പതിനാറാംകണ്ടം ദക്ഷിണകൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ 3 ദിവസങ്ങളിലായാണ് മഹാശിവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. മൂന്നു ദിവസവും അഷ്ടദ്രവ്യ ഗണപതി ഹോമവും , പഞ്ചഗവ്യ അഭിഷേകവും, ദീപാരാധനയും, ദീപക്കാഴ്ചയും , വിശേഷാൽ പൂജയും നടക്കും. രണ്ടാം ദിവസം ഭഗവതി സേവയും വടക്കുപുറത്തു ഗുരുതിയുമാണ് പ്രധാന ചടങ്ങുകൾ . മഹാശിവരാത്രി ദിനമായ മാർച്ച് 1 ന് മൃത്യുഞ്ജയ ഹോമവും കാവടി എഴുന്നള്ളത്ത്, താലപ്പൊലിയെഴു ന്നള്ളത്ത് , കാണിക്കവഞ്ചി സമർപ്പണം, ഭജന എന്നിവ പ്രധാന ചടങ്ങുകളാണ്. പതിനാറാംകണ്ടം ശ്രീ മഹാദേവ ക്ഷേത്രം ഏർപ്പെടുത്തിയ പ്രഥമ വന്ദേമാതരം പുരസ്‌കാരം വാത്തിക്കൂടി പഞ്ചായത്തിൽ നിന്ന് ആദ്യ ഐ.എ.എസ് നേടിയ അശ്വതി ജിജിക്ക് സമപ്പിക്കും. കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ ഡോ. നിമിഷ വിൽസനെ ചടങ്ങിൽ ആദരിക്കും. രാത്രി 9 ന്
മുല്ലക്കര സുഗുണൻ സുബ്രഹ്മണ്യന്റെ സംഗീത കച്ചേരി, 11 ന് പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടന്റെ ചാക്യാർക്കൂത്ത്, രാത്രി 1 ന് ചിലങ്ക നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ, 3ന് മുരിക്കാശ്ശേരി ചലഞ്ചർ വോയിസിന്റെ ഗാനസുധ എന്നിവയാണ് പ്രധാന കലാപരിപാടികൾ. ബുധനാഴ്ച്ച പുലർച്ചെ ബലിതർപ്പണത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. ക്ഷേത്രം തന്ത്രി കല്ലംപിള്ളി ഈശ്വരൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ മേൽശാന്തി നിശാന്ത് ശർമ്മയുടെ നേതൃത്വത്തിലാണ് ക്ഷേത്രാചാര ചടങ്ങുകൾ നടക്കുന്നത്. രക്ഷാധികാരി പി.കെ.സോമൻ , പ്രസിഡന്റ് മോഹനൻ മണ്ണൂർ, സെക്രട്ടറി വിനോദ് കാട്ടൂർ , ട്രഷറർ സുനോജ് എം.ആർ, ഉൽസവ കമ്മറ്റി ചെയർമാൻ മനീഷ് പൂതനാകുഴിയിൽ, കൺവീനർ വിജയൻ കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നത്.