തൊടുപുഴ: വ്യാജ വിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. നിയമപരമായി വിവാഹം കഴിക്കാതെ കൂടെ താമസിച്ചയാൾ മരിച്ച ശേഷം വ്യാജ വിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് കുടയത്തൂർ മണ്ണത്തൂർ റോസ്ലി ജേസഫിനെ (55) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹാജരാക്കിയ വിൽപത്രത്തെക്കുറിച്ച് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് കോടതി നിർദേശ പ്രകാരം ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിൽപത്രം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ കോതമംഗലത്ത് നിന്നാണ് എസ്.എച്ച്.ഒ വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.