idukki-union

ചെറുതോണി: കീരിത്തോട് ശിവപാർവതി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഡോ. ഒ.ജി. ഷിബു ഗുരുപദം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ഗോവൻ ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചാണ് തിരുവുത്സവം നടക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലഘട്ടമായതിനാൽ വർണ്ണാഭമായ ഘോഷയാത്രയും പകൽ പൂരവും മെഗാ സ്റ്റേജ് ഷോയും എല്ലാം ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. കൊടിയേറ്റ് കർമ്മത്തോടനുബന്ധിച്ച് ക്ഷേത്ര തിരുസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ടി.എം. ശശി, സെക്രട്ടറി വിജയൻ കല്ലുതൊണ്ടിയിൽ, യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് റെജി കളരിക്കൽ, യൂണിയൻ കമ്മിറ്റി അംഗം സജി വട്ടമലയിൽ വനിതാ സംഘം സെക്രട്ടറി മിനി സജി, ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ ജ്യോതിഷ് കുടിക്കയത്ത് എന്നിവർ നേതൃത്വം നൽകി.