
രാജാക്കാട് : ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, പൊലീസ് ഇൻസ്‌പെക്ടർ ബി.പങ്കജാക്ഷൻ, രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണാ അനൂപ്,ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,പി.ടി.എ പ്രസിഡന്റ് എ.ഡി സന്തോഷ്, പ്രിൻസിപ്പാൾ എസ്. ശ്രീനിവാസൻ,ഹെഡ്മാസ്റ്റർ എൻ.പി ഹനീഫ,സീനിയർ അസിസ്റ്റന്റ് മാരായ പി.സി പത്മനാഭൻ,സിന്ധു ഗോപാലൻ,ഡി.ഐ മാരായ കെ.കെ സിജു,വി.ആർ രഞ്ജിനി,സി.പി.ഒ മാരായ ബിനോയി തോമസ്,ബീന കുര്യാക്കോസ്, കമാൻഡിംഗ് ചീഫ് ടി.എ അഫ്‌സൽ, ടു ഐ സി അമേയ സുരേഷ്, പ്ലാറ്റൂൻ കമാൻഡർമാരായ സാരംഗ് ശ്രീറാം, ആൻമരിയ റ്റി.ടൈറ്റസ് എന്നിവർ പങ്കെടുത്തു.മികച്ച കേഡറ്റുകൾക്കുള്ള സമ്മാനങ്ങളും,മികച്ച എസ്.പി.സി യായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള അവാർഡും ചടങ്ങിൽ വിതരണം ചെയ്തു