ചെറുതോണി:ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം മാർച്ച് 30,31 തീയതികളിൽ ചെറുതോണിയിൽ ചേരും. ഏപ്രിൽ 27 മുതൽ 30 വരെ തീയതികളിൽ പത്തനംതിട്ടയിൽ ചേരുന്ന സംസ്ഥാന സമ്മളനത്തിനും, മേയ് 14 മുതൽ 16 വരെ പശ്ചിമ ബംഗാളിൽ വച്ച് ചേരുന്ന അഖിലേന്ത്യാ സമ്മേളനത്തിനും മുന്നോടിയായി ആണ് ജില്ലാ സമ്മേളനം ചെറുതോണിയിൽ ചേരുന്നത്.
സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജാഥകളും സെമിനാറുകൾ, രക്തസാക്ഷി കുടുംബ സംഗമം എന്നീ പരിപാടികൾ സംഘടിപ്പിക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. റോമിയോ സെബാസ്റ്റ്യൻ,രമേഷ്‌കൃഷ്ണൻ , പി.ബി സബീഷ്, രമ്യറെനീഷ്, ബി.അനൂപ് , എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു. പി.ബി സബീഷ് ചെയർമാനും ഡിറ്റാജ് ജോസഫ് കൺവീനറുമായി 251 അംഗം രൂപീകരിച്ചു.