പീരുമേട്: തിലകൻ സ്മാരക വിനേദ സഞ്ചാര പദ്ധതി പുനരാരംഭിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് മണിക്കല്ലിൽ നിർത്തലാക്കിയിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ബോട്ടുകൾ, കുട്ട വഞ്ചി എന്നിവ സഞ്ചാരികൾക്കായി എത്തിച്ചു കൊവിഡ് വ്യാപനത്തേതുടർന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെയായിരുന്നു തിലകൻ സ്മാരക പാർക്ക്അടച്ചുപൂട്ടിയത്.

പ്രതിഷേധിച്ചു

തിലകൻ സ്മാരക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യവക്തിക്ക് നൽകിയതിൽ പ്രതിഷേധിച്ച് പെരുവന്താനം ഗ്രാമ പഞ്ചായത്തില ഇടതുമുന്നണി ഭരണ സമിതി അംഗങ്ങൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സി.പി.എം. ലോക്കൽ സെക്രട്ടറിചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം.സി.സുരേഷ്, പ്രഭാവതി ബാബു, പി.വൈ. നിസ്സാർ, പി.ആർ.ബിജു എന്നിവർ സംസാരിച്ചു.