പീരുമേട് :വണ്ടിപ്പെരിയർ കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭാരതീയ പ്രകൃതി പദ്ധതി 'തണൽ' കർഷക ഗ്രൂപ്പ് ജൈവ ഉത്പ്പന്നമായ പഞ്ചഗവ്യത്തിന്റെ വിതരണ ഉദ്ഘാടനം വണ്ടിപ്പെരിയർ കൃഷി ഓഫീസർ
ഈശ്വര പ്രവീൺ നിർവഹിച്ചു . അസിസ്റ്റന്റ് കൃഷി ഓഫീസർ ഡി.ഓമനക്കുട്ടൻ , തണൽ ഗ്രൂപ്പ് പ്രസിഡന്റ് ജോയി പുലിക്കുന്നേൽ , സെക്രട്ടറി, സുനിൽ പി. എസ്.പ്രതിനിധികളായ, ശ്രീലാൽ , സെബാസ്റ്റ്യൻ പൂണ്ടിക്കുളം , ബിനു , കാവുംകൽ , ഷിജു കളരിക്കൽ ,മാണി വലക്കമറ്റം എന്നിവർ പങ്കെടുത്തു.