കരിമണ്ണൂർ: എന്റെ ഗ്രാമം സുന്ദരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിൽ ആയിരത്തിലധികം വീടുകളിലേയ്ക്ക് ബയോപോട്ടുകൾ വിതരണം ചെയ്യും. 1555 രൂപ വിലയുള്ള ബയോപോട്ടുകൾക്ക് ഗ്രാമപഞ്ചായത്ത് 1400 രൂപ സബ്‌സിഡി നൽകും. ഗുണഭോക്താവിൽ നിന്ന് 155 രൂപ മാത്രമാണ് പഞ്ചായത്ത് ഈടാക്കുന്നത്. ബയോപോട്ട് വിതരണ ഉദ്ഘാടനം ഒന്നിന് 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൺ അക്കക്കാട്ട് അദ്ധ്യക്ഷതവഹിക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്യും. ഗുണഭോക്തൃവിഹിതം അടച്ചതിന്റെ രസീത്, ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകളും ബയോപോട്ടുകൾ വാങ്ങുവാൻ വരുമ്പോൾ ഗുണഭോക്താക്കൾ കൊണ്ടു വരേണ്ടതാണ്.