തൊടുപുഴ: സംസ്ഥാന ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഭൂജലവിഭവ വിശകലനവും സുസ്ഥിര പരിപാലനവും എന്ന വിഷയത്തിൽ തൊടുപുഴയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജല സംരക്ഷണം, ഭൂജല സംപോഷണം എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക വിഭാഗം ജീവനക്കാർ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ എന്നിവർക്കായി ശില്പശാല സംഘടിപ്പിച്ചു. ശില്പശാല തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു.ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ഡോ. വി.ബി വിനയൻ അധ്യദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ അജിനാസ് എന്നിവർ സംസാരിച്ചു. ഭൂജലവിഭവ വകുപ്പ് സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് തോമസ് സ്‌കറിയ, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി.ഡി ഷിബുമോൻ എന്നിവർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി. യോഗത്തിൽ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ വി.ജി ജയൻ സ്വാഗതവും അസി.എഞ്ചിനീയർ ടി.യു സിജുമോൻ നന്ദിയും പറഞ്ഞു.