ouls
ഇടുക്കി മെഡിക്കൽ കോളേജിൽ പൾസ് പോളിയോ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് നിർവ്വഹിക്കുന്നു

ഇടുക്കി :ജില്ലയിൽ ഒമ്പത് ഹെൽത്ത് ബ്ലോക്കുകളിലെ 1021 ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ ഷീബാ ജോർജ്ജ് നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ബൂത്തുകളിൽ പൾസ് പോളിയോ തുള്ളി മരുന്ന് നൽകിയത്. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി .കെ.സുഷമ , ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.സുരേഷ് വർഗ്ഗീസ്, ഡെപ്യൂട്ടി ഡി.ഇ.എം.ഒ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.