നെടുങ്കണ്ടം:ശുചിത്വമാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങളിൽ കേരളത്തിലെ മികച്ച പഞ്ചായത്തായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്2020 -21 വർഷത്തിലെ പ്രവർത്തനങ്ങളെ അടിസ്ഥാനപെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലാണ് പഞ്ചായത്തിന് 20 മാർക്കോടുകൂടി ഒന്നാം സ്ഥാനം ലഭിച്ചത്.പഞ്ചായത്തിലെ 22 വാർഡുകളിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവ- അജൈവ മാലിന്യങ്ങൾ സംഭരിച്ച് ബേഡ് മെട്ടിൽ പ്രവർത്തിക്കുന്ന മാലിന്യ നിർമ്മാർജന പ്ലാന്റിൽ എത്തിച്ച് തരം തിരിച്ച് ജൈവ വളങ്ങളും മാറ്റ് അംസംസ്‌കൃത വസ്തുക്കളുമാക്കി മാററുന്ന പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടതെ ഹരിത കർമ്മ സേനയുടെ പ്രവർത്തനവും ഏറ്റവും മികച്ച രീതിയിൽ നടക്കുന്നതായുംതുടർന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് ഭരണ സമിതിയെന്നുംപ്രസിഡന്റ് ശോഭന വിജയൻ , വൈസ് പ്രസിഡന്റ് സിജോ നടക്കൽ എന്നിവർ പറഞ്ഞു.