കട്ടപ്പന :സൈക്കിൾ സവാരിക്കിടെ മറിഞ്ഞ് വീണ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. കാഞ്ചിയാർ പേഴുംകണ്ടം കുന്നത്ത് വീട്ടിൽ പൗലോസിന്റെ മകൾ ജോവിറ്റയ്ക്കാണ് (18) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചയോടെ വീടിന് സമീപത്ത് വച്ചായിരുന്നു അപകടം.സൈക്കിൾ ഓടിയ്ക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായി നിലത്ത് തലയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടനെ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.തലച്ചോറിലെ ഞരമ്പുകൾക്കാണ് ക്ഷതമേറ്റിരിക്കുന്നത്.വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തെള്ളകത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജർമ്മൻ ഭാഷാ പഠിതാവാണ് ജോവിറ്റ.