തൊടുപുഴ: വ്യാജ ബിൽ ഉണ്ടാക്കി 19,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇടവെട്ടി പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റായി താത്കാലിക ജോലി ചെയ്ത് വന്നിരുന്ന ചാലം കോട് ഈന്തുങ്കൽ ശരത്കുമാറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 50,000 രൂപയുടെ ബില്ലിന് പകരം 69,000 രൂപയുടെ വ്യാജബിൽ ഉണ്ടാക്കി പഞ്ചായത്തിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ പി.സി. വിഷ്ണുകുമാർ ഇയാളെ അറസ്റ്റ് ചെയ്ത് കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.