
അരിക്കുഴ : ഉദയ വൈ എം.എ ലൈബ്രറി കലാസാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ വി സാംബശിവനും കഥാപ്രസംഗകാലവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് അംഗം എ എൻ ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. ടി കെ ശശിധരൻ വിഷയാവതരണം നടത്തി. കെ ആർ സോമരാജൻ, എം കെ പ്രീതിമാൻ, ഷൈല കൃഷ്ണൻ, പാപ്പിക്കുട്ടിയമ്മ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം കെഅനിൽ പ്രോഗ്രാമിന് നേതൃത്വം നൽകി.