വണ്ടിപ്പെരിയാർ: എസ്.എൻ.ഡി.പി യോഗം പെരിയാർ ടൗൺ ശാഖയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മോഹനം ഓഡിറ്റോറിയത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, കൗൺസിലർമാരായ പി.വി. സന്തോഷ്, പി.എസ്. ചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ഗോപിനാഥൻ (പ്രസിഡന്റ്), പി.ഡി. മോഹനൻ (വൈസ് പ്രസിഡന്റ്), പി. നളിനാക്ഷൻ (സെക്രട്ടറി), ജി. ദിലീപ് (യൂണിയൻ കമ്മിറ്റി അംഗം), ബിജു നരണത്ത്, സുരേഷ് രവീന്ദ്രൻ, ബി. സജികുമാർ, സതീഷ് കോട്ടയിൽ, കെ. സുരേന്ദ്രൻ, കെ.കെ. ജയശ്രീ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.