പടി. കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ രണ്ടിന് രാവിലെ മുതൽ ശിവരാത്രിബലി നടക്കും. ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി ചടങ്ങുകളുടെ മുഖ്യ കാർമ്മികത്വം വഹിക്കും. അന്നേദിവസം പിതൃമോക്ഷപ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടുകൂടി പിതൃ നമസ്‌കാരം,​ അടച്ചു നമസ്‌കാരം, പുറകിൽ വിളക്ക്, പിതൃഊട്ട് , മറ്റ് പിതൃപൂജകൾ എന്നിവ നടത്താൻ സൗകര്യം ഉണ്ടാകും. എല്ലാ ഷഷ്ഠി ദിനങ്ങളിലും ഷഷ്ഠിവ്രതാനുഷ്ഠാനവും വിശേഷാൽ ഷഷ്ഠിപൂജയും അഷ്ടാഭിഷേകവും ഷഷ്ഠി ഊട്ടും നടത്തും. എല്ലാ മാസത്തിലെയും ആയില്യം നാളിൽ വിശേഷാൽ സർപ്പപൂജയും നൂറുംപാലും ആയില്യം പൂജയും നടക്കും.