jeep
ത്തിയിരിക്കുന്നു. അപകടത്തിൽപ്പെട്ട ജീപ്പ്‌

വെള്ളത്തൂവൽ: വെള്ളത്തൂവലിനടുത്ത് എസ് വളവിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ മുരിക്കുംതൊട്ടിയിൽ നിന്ന് അടിമാലിയിലേക്ക് പോവുകയായിരുന്ന ജീപ്പ് റോഡരികിലെ മൺതിട്ടയിലിടിച്ച ശേഷം എതിരെ കോട്ടയത്ത് നിന്ന് എൻ.ആർ. സിറ്റിയിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് 20 അടി താഴ്ചയുള്ള കൃഷിയിടത്തിലേക്ക് വീണ ജീപ്പ് മരത്തിൽ തടഞ്ഞു നിന്നതിനാൽ സമീപത്തെ കൊക്കയിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇടിയിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. കാറിലുണ്ടായിരുന്ന എഴുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.