march
തൊടുപുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുക,​ വ്യാജചാരായ വിൽപനയും വ്യാപനവും കർശനമായി തടയുക, കള്ളുഷാപ്പുകളിൽ നടത്തുന്ന അനധികൃത റെയ്ഡും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന മാസപ്പടി പിരിവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചെത്ത് വിൽപ്പന തൊഴിലാളികൾ തൊടുപുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേഷൻ കൺവീനർ എൻ.വി. ബേബി സ്വാഗതമാശംസിച്ചു. വി.എ. കുഞ്ഞുമോൻ, ടി.ആർ. സോമൻ,​ എം. കുമാരൻ, എം. കമറുദീൻ, കെ.വി. ജോയി എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ നിന്ന് പ്രകടനമായിട്ടാണ് തൊഴിലാളികൾ എക്‌സൈസ് ഓഫീസിനു മുമ്പിലെത്തി ധർണ നടത്തിത്.