നെടുംകണ്ടം: ശ്രീ ഉമാ മഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടാനുബന്ധിച്ചു വിവിധ പരിപാടികൾ നടക്കും. രാവിലെ 5.30ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് പന്തീരടിപൂജ, എതൃത്ത് പൂജ, 108 കുടം ധാര,​ ശിവപൂജ, വിവിധ വിശിഷ്ട അഭിഷേകകങ്ങൾ എന്നിവയും നടക്കും. വൈകിട്ട് 6.15ന് ദീപാരാധന, ദേവീപ്രിതീക്കായി ഭഗവതി സേവയും അഷ്ടാഭിഷേകവും തുടർന്ന് പ്രത്യേക ശിവരാത്രി പൂജകളും നടക്കും. വൈകിട്ട് എട്ടിന് ബാലവേദി കുട്ടികളും പ്രാദേശിക കലാകാരന്മാരും നടത്തുന്ന വിവിധ കലാ പരിപാടികളും നടക്കും. രാത്രി 10.30ന് ദേവനാദം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും രണ്ടിന് പുലർച്ചെ 5.30 മുതൽ ബലിതർപ്പണം നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ടി.ആർ. രാജീവ് അറിയിച്ചു.