കണ്ണപുരം: ഏഷ്യൻ ഗെയിംസിൽ വെള്ളി ,വെങ്കല മെഡലുകൾ നേടി അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിയ ധ്യാൻചന്ദ് അവാർഡ് ജേതാവും വോളി ഇതിഹാസവുമായ കണ്ണപുരം സ്വദേശി ടി.പി.പത്മനാഭൻ നായരെ കോൺഗ്രസ് ആദരിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരണ സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ബാലകൃഷ്ണ മാരാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. വത്സലൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ രാജേഷ് പാലങ്ങാട്ട്, ഷാജി കല്ലേൻ, ബ്ലോക്ക് ഭാരവാഹികളായ കൃഷ്ണൻ കട്ടക്കുളം, എൻ. തമ്പാൻ, ദിനു മൊട്ടമ്മൽ, സതീഷ് കടാങ്കോട്ട്, സി. ടി. അമീറലി, ചന്ദ്രൻ തോട്ടത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു