photo
കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

കാസർകോട്: കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡൻറ് എൻ.എ.ഭരതൻ ജില്ലാസെക്രട്ടറി എ.വാസു, കാസർകോട് മേഖല സെക്രട്ടറി പി. ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ ജോയിൻ സെക്രട്ടറി ചന്ദ്രശേഖർ, കാസർകോട് മേഖലാ ട്രഷറർ രതീഷ്,വിദ്യാനഗർ യൂണിറ്റ് പ്രസിഡൻറ് നിയാസ്, സെക്രട്ടറി പ്രശാന്ത്, ട്രഷറർ ആൻറണി, മേഖല കമ്മിറ്റി അംഗങ്ങളായ ബി.ജെ സുരേഷ്, സുകു സ്മാർട്ട് എന്നിവർ പങ്കെടുത്തു.