പാലക്കുന്ന്: നിർദിഷ്ട പാലക്കുന്ന് റെയിൽവേ ഓവർ ബ്രിഡ്‌ജ് യഥാർത്ഥ്യമാക്കണമെന്നും കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പരശുറാമിന് സ്റ്റോപ്പ് അനുവദിക്കണമെന്നും ഉദുമ പഞ്ചായത്ത് പരിധിയിൽ ഏറെ വർഷമായി മുടങ്ങികിടക്കുന്ന ദൈനംദിന ശുചീകരണ നടപടികൾ പുനരാരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വ്യാപാര ഭവനിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാരികളെ വഞ്ചിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം അവതരിപ്പിച്ചതെന്നും രാജ്യത്തെ എട്ടുകോടി ചെറുകിട വ്യാപാരികൾക്ക് ഈ ബജറ്റ് കൊണ്ട് കാര്യമായ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുണിറ്റ് പ്രസിഡന്റ് ഗംഗാധരൻ പള്ളം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, യൂണിറ്റ് ജനറൽ സെക്രട്ടറി എം.എസ്. ജംഷിദ്, സെക്രട്ടറി മുരളി പള്ളം, വൈസ് പ്രസിഡന്റ് അഷറഫ് തവക്കൽ, ട്രഷറർ കെ. ചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ എ.വി. ഹരിഹരസുതൻ, ശിഹാബ് ഉസ്മാൻ, ഉദുമ മേഖല പ്രസിഡന്റ് അശോകൻ പൊയിനാച്ചി, ജില്ലാ ഓഫീസ് സെക്രട്ടറി ഗോപിനാഥൻ മുതിരക്കാൽ, വനിതാ വിംഗ് പ്രസിഡന്റ് റീത്താ പദ്മരാജ് എന്നിവർ സംസാരിച്ചു. എംയിസ് കാസർകോട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തുന്ന റിലേ നിരാഹാര സമരത്തിൽ യൂണിറ്റ് നേതൃത്വത്തിൽ ഒരു ദിവസം പങ്കാളികളാകാൻ യോഗം തീരുമാനിച്ചു.
ഭാരവാഹികൾ: എം.എസ്. ജംഷിദ് (പ്രസിഡന്റ്), കെ. ചന്ദ്രൻ (ജനറൽ സെക്രട്ടറി), അരവിന്ദൻ മുതലാസ് (ട്രഷറർ).
പടം....കെ.വി.വി.ഇ.എസ്. കോട്ടിക്കുളം യൂണിറ്റ് വാർഷിക പൊതുയോഗം ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു