മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഡേ ഹോട്ടൽ ഇന്ന് പ്രവർത്തനം തുടങ്ങും. കിയാൽ സി.ഒ.ഒ. എം. സുഭാഷ് ഉദ്ഘാടനം ചെയ്യും. ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് നിർവഹിക്കും. ടെർമിനൽ കെട്ടിടത്തിന്റെ ബേസ്മെന്റ് ഏരിയയിലാണ് ഡേ ഹോട്ടൽ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് ഡീലക്സ് മുറികൾ ഉൾപ്പടെ 30 മുറികളാണ് ഡേ ഹോട്ടലിലുള്ളത്. ഫൈവ് സ്റ്റാർ നിലവാരത്തിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഹോട്ടലും റസ്റ്റോറന്റും ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കായാണ് ഡേ ഹോട്ടൽ തുറക്കുന്നതെങ്കിലും പുറത്തു നിന്നുള്ളവർക്കും ഉപയോഗിക്കാൻ കഴിയും.