പയ്യന്നൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. 100 മില്ലിഗ്രാം എം.ഡി.എം.എ.യുമായി തൃക്കരിപ്പൂർ മെട്ടമ്മലിലെ എൻ.നൂർമുഹമ്മദ് (30), 510 മില്ലിഗ്രാം എം.ഡി.എം.എയുമായി തൃക്കരിപ്പൂർ കരോളത്തെ എസ്.കെ.പി. മുഹമ്മദ് റസ്താൻ (28) എന്നിവരെയാണ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇരുവരിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. നൂർമുഹമ്മദിനെ കാര തലിച്ചാലം പാലത്തിന് സമീപത്തുവച്ചും മുഹമ്മദ് റസ്താനെ കൊറ്റി റെയിൽവേ മേൽപ്പാലത്തിനടുത്തു വച്ചുമാണ് അറസ്റ്റ് ചെയ്തത്. അതിനിടെ പെരുമ്പയിൽ നിന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ മറ്റ് രണ്ട് യുവാക്കളും പൊലീസ് പിടിയിലായി.