
ചെറുപുഴ: തിരുമേനി സെന്റ് ആന്റണീസ് പള്ളി തിരുനാളിന് കൊടിയേറി. ഇടവകാ വികാരി ഫാ. ആന്റണി തെക്കേമുറിയിൽ കൊടിയേറ്റി. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാന, തിരുവചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. വർഗീസ് മണിയൻകേരിക്കളം കാർമികത്വം വഹിച്ചു. ഇന്ന് വൈകുനേരം 3.30 ന് ജപമാല, 4ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോർജ് നെല്ലുവേലിൽ കാർമികത്വം വഹിക്കും. തുടർന്നു 12 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോർജ് പറയടിയിൽ, ഫാ.അഗസ്റ്റിൻ ഇടക്കരോട്ട്, ഫാ. വിൻസന്റ് ഇടക്കരോട്ട്, ഫാ.ജോസഫ് ആനക്കല്ലിൽ, ഫാ.തോമസ് വള്ളിയിൽ, ഫാ.ജേക്കബ് കൊച്ചുപറമ്പിൽ, ഫാ.ജോസ് കളപ്പുരയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. സമാപന ദിനമായ 13ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഒൻപതിന് ആഘോഷമായ തിരുനാൾ കുർബാന, തിരുവചന സന്ദേശം എന്നിവയ്ക്ക് ഫാ.സെബാസ്റ്റ്യൻ പീടികപ്പറമ്പിൽ കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയോടെ തിരുനാളിനു സമാപനമാകും.