cpm

മാതമംഗലം: മാതമംഗലം ബസാറിൽ വ്യാപാരസ്ഥാപനത്തിൽ കയറ്റിറക്കുമതിയെ ചൊല്ലിയുള്ള തർക്കവും അനിശ്ചിതകാലസമരവും സി. ഐ.ടി.യു മുസ്ലീം ലീഗ് സംഘർത്തിലെത്തിയതിനെ തുടർന്ന് പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ലീഗ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ മർദ്ദിച്ചുവെന്ന പരാതിയിൽ സി.ഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളികളായ രഞ്ജിത്ത്, പ്രജിത്ത്, മബീഷ്, കലിത്ത്, വാസു, സുദേശൻ, പതിനഞ്ചോളം പേർക്കെതിരെയാണ് കേസെടുത്തത്.
അനുമതിയില്ലാതെ മാതമംഗലം ബസാറിൽ പ്രകടനം നടത്തിയതിന് എഴുപത്തിയഞ്ചോളം ലീഗ് പ്രവർത്തകർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു ആൾക്കൂട്ടമുണ്ടാക്കിയതിന് പതിനഞ്ചോളം സി. ഐ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികൾക്കെതിരെയും എസ്.ഐ യദുകൃഷ്ണന്റെ പരാതിയിൽ പെരിങ്ങോം പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റിനു നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് മടങ്ങിയവരെ സി. ഐ.ടി.യു പ്രവർത്തകർ മാരകായുധങ്ങളുമായി ഒളിച്ചിരുന്ന് മർദ്ദിച്ചുവെന്നാണ് പരാതി.പരിയാരം ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റുമായ പി.വി അബ്ദുൽ ഷുക്കൂർ,അലി കാടത്തറ എന്നിവർക്ക് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവർ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്.