കാഞ്ഞങ്ങാട്: കെ.സുമേശന്റെ ഏകാംഗ ചിത്രപ്രദർശനം - 'കൊറത്തി ആൻഡ് കൊമ്രേഡ് ' കാഞ്ഞങ്ങാട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ പ്രമുഖ നിരൂപകൻ എ.ടി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരൻ കതിരൂർ ശിവകൃഷ്ണൻ മാസ്റ്റർ ബ്രോഷർ പ്രകാശനം ചെയ്തു. പോർട്രെയ്റ്റ്, ലാന്റ്സ്കേപ്, സ്റ്റിൽ ലൈഫ്, കോമ്പോസിഷൻ തുടങ്ങി വളരെ അടിസ്ഥാനപരമായ ചിത്രഭാഷാ പ്രയോഗങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളിലൂടെ തന്റെ കലാചിന്തയെ പ്രകടിപ്പിക്കാൻ സുമേശൻ ശ്രമിച്ചിരിക്കുന്നത്. ചാർക്കോൾ, ക്രയോൺസ് എന്നീ മാദ്ധ്യമങ്ങളിൽ രചിച്ച 25 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. സചീന്ദ്രൻ കാറഡുക്ക, വിനോദ് അമ്പലത്തറ, സി.പി ശുഭ, അജയ് പ്രസീദ്, വിനീഷ്, കെ.സുമേശൻ എന്നിവർ സംസാരിച്ചു. പ്രദർശനം 12 ന് സമാപിക്കും.