logo
'കലക്ക് ആർട്സ് കാർണിവലി'ന്റെ ലോഗോ പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ പ്രകാശനം ചെയ്യുന്നു

തലശ്ശേരി: ചൊക്ലി എം.ടി.എം വാഫി കോളേജ് കലാമേള 'കലക്ക് ആർട്സ് കാർണിവലി'ന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 'കലങ്ങാത്ത കാലമില്ല, കലഹിക്കാത്ത കലയും' എന്ന പ്രമേയത്തിൽ ഫെബ്രുവരി 26, 27 തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. ഓഫ്‌സ്റ്റേജ് മത്സരങ്ങൾ 18മുതൽ 25 വരെ നടക്കും. മൂന്ന് ഗ്രൂപ്പുകളിലായി നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുക്കും. കലങ്ങി മറിയുന്ന സാമൂഹിക സാഹചര്യങ്ങളെ കലയിലൂടെ പ്രതിരോധിക്കുകയാണ് ഇത്തരം കലോത്സവങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫൈൻ ആർട്സ് സെക്രട്ടറി സിനാൻ മഞ്ചേരി പറഞ്ഞു.
പാണക്കാട് നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ സിയാദ് തളിപ്പറമ്പ്, ഫൈൻ ആർട്സ് അസിസ്റ്റന്റ് സെക്രട്ടറി മുഹ്സിൻ വടക്കാങ്ങര, അമീൻ അഹ്മദ് രാമന്തളി, മിദ്ലാജ് മുല്ലപ്പള്ളി, സിയാദ് താനൂർ തുടങ്ങിയവർ പങ്കെടുത്തു.