കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാൻഡിന് എതിർവശത്തെ ഹൈഡൻ ഹോട്ടലിൽ മോഷണം. ഇന്നലെ പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് മോഷണം നടന്നത്. എട്ടായിരം രൂപയും സാംസംഗ് മൊബൈലും നഷ്ടമായതായും സിസിടിവി തകരാറാക്കിയതായും മാനേജർ കുംബഡാജെ സ്വദേശി മുഹമ്മദ് ഹൊസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.