druva-

അഴീക്കോട് : അഴീക്കോട് കപ്പക്കടവിനു സമീപം നിയന്ത്റണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു.ചിറക്കൽ പുതിയാപ്പറമ്പ് ജവഹർ ഭവൻ സീനാ നിവാസിൽ ധ്രുവരാജാണ്(19) മരിച്ചത്. അഴിക്കൽ പാമ്പാടി ഉത്സവം കണ്ട് കഴിഞ്ഞ ദിവസം രാത്രി വൈകി മടങ്ങിവരുമ്പോഴാണ് അപകടം. ബാബുരാജ് സീന ദമ്പതികളുടെ മകനാണ്. സഹോദരി: നക്ഷത്ര.