daily

പറശ്ശിനിക്കടവ് : ദൃശ്യ വിസ്മയത്തോടൊപ്പം അനുഭവവും പകർന്ന് എം.വി.ആർ സ്നേയ്ക് പാർക്ക് ആൻഡ് സൂ പന്ത്രണ്ട് ഡി തീയേറ്റർ “ഫീൽ ദി ഫ്രെയിം” തയ്യാർ..റിപ്പബ്ലിക്ക് ദിനത്തിലാണ് എം വി ആർ സ്നേയ്ക് പാർക്ക് ആൻഡ് സൂ വിൽ പുതുതായി നിർമ്മിച്ച പന്ത്രണ്ട് ഡി തിയേറ്റർ ഫീൽ ദി ഫ്രെയിം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

ന്യുമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആറ് മിനുട്ട് ദൈർഘ്യമുള്ള ഒരു പ്രദർശനത്തിൽ മഴ പെയ്യുമ്പോൾ നനയുകയും ആകാശത്തിലെ പറവകളുടെ ഒപ്പം പറക്കുകയും ചെയ്യാൻ കഴിയുന്ന ഒരു ദൃശ്യാനുഭൂതിയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പാമ്പ് വിഷം ചീറ്റുന്നതും മുതല ആക്രമിക്കുന്നതും ഒക്കെ സ്ക്രീനിൽ കാണുന്നതിനോടൊപ്പം തന്നെ അനുഭവിച്ചറിയാം. ഫീൽ ദ ഫ്രെയിം എന്നപേരുപോലെ തന്നെ സ്ക്രീനിൽ കാണുന്നതൊക്കെ അപ്പോൾ തന്നെ അനുഭവിച്ചറിയാമെന്നതാണ് ഈ പന്ത്രണ്ട് ഡി സിനിമയുടെ പ്രത്യേകത

കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന രീതിയിൽ അത്യാധുനിക ടെക്‌നോളജിയുടെ മികവോട് കൂടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ട് സ്പെഷ്യൽ എഫക്ടും ആറ് ഡിഗ്രി സീറ്റ്‌ മൂവ്മെന്റും ഉള്ള കണ്ണൂരിലെ ആദ്യത്തെ പന്ത്രണ്ട് ഡി സിനിമ ആണ് സ്നേയ്ക് പാർക്കിൽ സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം പന്ത്രണ്ട് പേർക്കാണ് ഈ വിസ്മയം ആസ്വദിക്കാം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ സുരക്ഷ ഉറപ്പാക്കികൊണ്ടാണ് പ്രദർശനം. എല്ലാദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രദർശനം. നൂറ് രൂപയാണ് പന്ത്രണ്ട് ഡി സിനിമയുടെ ടിക്കറ്റ് നിരക്ക്. സ്‌നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമനാണ് തിയേറ്റർ ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.