മട്ടന്നൂർ: ചാവശേരി ഇരുപത്തിയൊന്നാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിന് സമീപത്തായാരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന കാറും നടുവനാട് റോഡിൽ നിന്നും മെയിൻ റോഡിൽ കയറി ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ഇടിച്ചു. ഇരു കാറുകളിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്നു. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി.