അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മുരിങ്ങേരി ആലക്കലിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിക്കും വൈകുന്നേരം നാലുമണിക്കുമിടെയിലാണ് പ്രദേശത്തെ നിരവധി പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റത്. ഇതിൽ പലർക്കും വീട്ടുപരിസരത്തുവച്ചാണ് കടിയേറ്റത്.

മുരിങ്ങേരി സ്വദേശികളായ കെ.വി നാണു(75),​ കെ.കെ ശ്രീജ (51),​ പി. ദയാനന്ദൻ (48),​ വി.വി കല്യാണി (73),​ പി. കനക (56) പി.ശാന്ത (75),​ പി. സൗമിനി (85) എന്നിവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പലർക്കും തലയ്ക്കും കൈക്കാലുകൾക്കുമാണ് കടിയേറ്റത്.

വൈകുന്നേരത്തോടെ നാട്ടുകാർ ഭ്രാന്തൻകുറുക്കനെ തല്ലിക്കൊന്നു.