കണ്ണൂർ: ആറ്റടപ്പ അർബൻ ഡയാലിസിസ് സെന്റർ ഏറ്റെടുത്ത് നടത്താൻ കണ്ണൂർ റോട്ടറി ക്ലബ്ബിനു കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി. റോട്ടറി ക്ലബുമായി ഉടൻ കോർപ്പറേഷൻ കരാർ വയ്ക്കും. ഡയാലിസിസ് സെന്റർ നടത്തിപ്പ് പൂർണ്ണമായും കോർപ്പറേഷൻ നിയന്ത്റണത്തിലായിരിക്കും. ഇതിന് കോർപ്പറേഷൻ തലത്തിൽ സബ്ബ് കമ്മിറ്റി രൂപീകരിക്കും. കോർപ്പറേഷനു കീഴിലുള്ള ആറ്റടപ്പ ഡയാലിസിസ് സെന്റർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടർ ഏറ്റെടുത്ത് കൊണ്ട് ഉത്തരവിട്ടിരുന്നു. സെന്ററിന്റെ എൻ.എച്ച്.എം പ്രവർത്തനം 2021ൽ അവസാനിച്ചിരുന്നതാണ്. തുടർന്ന് സ്ഥാപനം ഏറ്റെടുത്ത് നടത്താൻ റോട്ടറി ക്ലബ് കോർപ്പറേഷനെ സമീപിക്കുകയായിരുന്നു.
ലത മങ്കേഷ്‌ക്കരുടെ നിര്യാണത്തിൽ കൗൺസിൽ യോഗം അനുശോചിച്ചു. മേയർ ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സുകന്യ, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി. ഇന്ദിര എന്നിവർ സംബന്ധിച്ചു.