food
പി.ശശിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതിച്ചോർ വിതരണം ചെയ്യുന്നു

കണ്ണൂർ : നഗരത്തിലെത്തുന്നവരുടെ വിശപ്പകറ്റി പീപ്പിൾസ് ലോ ഫൗണ്ടേഷൻ.കഴിഞ്ഞ വർഷം ആഗസ്റ്റ് 17 ന് ആരംഭിച്ച ഉച്ചഭക്ഷണം ഇപ്പോഴും തുടരുകയാണിവർ.കണ്ണൂർ സ്​റ്റേഡിയം കോർണറിൽ ഉച്ചയ്ക്ക് 12.30 നു പീപ്പിൾസ് ലോ ഫൗണ്ടേഷൻ വൊളന്റിയർമാർ ഭക്ഷണപൊതികളുമായെത്തും.ഭക്ഷണത്തിന് സമീപിക്കുന്നവരുടെ പേരു വിവരങ്ങൾ രജിസ്റ്രറിൽ രേഖപ്പെടുത്തി ടോക്കൺ നൽകിയതിനു ശേഷമാണ് ഭക്ഷണം നൽകുന്നത്.ദിവസവും 125 പേർക്ക് ഭക്ഷണം നൽകും.ഇന്ത്യൻ കോഫി ഹൗസിൽ നിന്നും തയ്യാറാക്കുന്ന ഭക്ഷണമാണ് നൽകുന്നത്.ദിവസേന 5000 രൂപ ചിലവ് വരുന്നുണ്ട്.

സ്പോൺസർഷിപ്പിലൂടെയാണ് തുക കണ്ടെത്തുന്നത്.ഇതിനു പുറമെ ഭാരവാഹികൾ സ്വന്തം കൈയിൽ നിന്നും പണം നൽകുന്നുണ്ട്.വിവാഹം,വിവാഹ വാർഷികം,ജന്മ ദിനം തുടങ്ങിയ ദിവസങ്ങളിൽ പലരും അന്നദാനത്തിനായി ഫൗണ്ടേഷനെ സമീപിക്കാറുണ്ട്.ഇതുവരെ 20,000 ൽ അധികം പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.ഭാരവാഹികളായ പി.ശശി, രൂപേഷ് കീഴാറ്റൂർ ,നിർമല കുമാരി, പി.കെ.പുരുഷോത്തമൻ, കെ.പ്രശാന്തൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.