കാസർകോട്: കേന്ദ്ര ബഡ്ജറ്റിൽ എൽ.ഐ.സി.യെ സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചും ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ പ്രതിഷേധിച്ചും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്തിൽ എൽ.ഐ.സി. ഓഫീസുകൾക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി. കാസർകോട് എൽ.ഐ.സി. ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ വി. ഭുവനേന്ദ്രൻ സ്വാഗതം പറഞ്ഞു. സമരസമിതി ജില്ലാ ചെയർമാൻ കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, അഹമ്മദ് ഷെരീഫ് കുരിക്കൽ (എ.കെ.എസ്.ടി.യു) എന്നിവർ സംസാരിച്ചു. ദിനേശ് കുമാർ, സുരേഷ് ബാബു, താജുദ്ദീൻ, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.