cpz-coconut

ചെറുപുഴ : കർഷകരുടെ കൂട്ടായ്മയായ തേജസ്വിനി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം പെരിങ്ങോത്ത് കമ്പനിയുടെ പരിസരത്ത് ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. ഫാ. മാത്യു ആശാരിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജർ ഫ്രോണി ജോൺ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, നബാർഡ് അസി.ജനറൽ മാനേജർ ജിഷിമോൻ, കാനറാ ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ പി.ജിനോജ്, ബ്രാഞ്ച് മാനേജർ ലിന്റോ ഡൊമിനിക്, കമ്പനി മാനേജിംഗ് ഡയറക്ടർ സണ്ണി ജോർജ്, സി.പത്മനാഭൻ, എം.കെ.മുരളി, ജോസ് പറയൻ കുഴി തുടങ്ങിയവർ പ്രസംഗിച്ചു. കമ്പനിയുടെ സ്വന്തം ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ, കറി പൗഡറുകൾ, തേൻ, സോപ്പ്, ജൈവ കീടനാശിനികൾ, വളം, തേങ്ങാപ്പിണ്ണാക്ക് എന്നിവയുടെ വിപണനമാണ് ആരംഭിച്ചത്.