പഴയങ്ങാടി:കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുതിനാവശ്യമായ തൈകൾ ഉത്പാദിപ്പിക്കുന്നതിനായി പഞ്ചായത്ത് നഴ്സറികൾക്കാവശ്യമായ സോഷ്യൽ ഫോറസ്ട്രി നൽകിയ വിത്തുകളുടെ വിതരണ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.പി.ഷാജിർ നിർവഹിച്ചു. വൈസ്‌പ്രസിഡന്റ് ഡി.വിമല അദ്ധ്യക്ഷത വഹിച്ചു. നീർമാതളം, പേര, മുരിങ്ങ, കരിങ്ങാലി, രക്ത ചന്ദനം, ചന്ദനം, തേക്ക്, കുടം പുളി, നീർമരുത്, മഹാഗണി, കണിക്കൊന്ന, സീതപഴം, നെല്ലി,മന്ദാരം എന്നീ തൈകളുടെ വിത്തുകളാണ് വിതരണം ചെയ്തത്.എ.വി.രവീന്ദ്രൻ,പ്രേമ സുരേന്ദ്രൻ, മുഹമ്മദ് റഫീഖ്,കെ.കെ.ഇബ്രാഹിം കുട്ടി,രേഷ്മ പരാഗൻ എന്നിവർ സംസാരിച്ചു ജോയിന്റ് ബി.ഡി.ഒ കെ.ശശിധരൻ സ്വാഗതവും ബി.ഡി.ഒ ജോർജ് തോമസ് നന്ദിയും പറഞ്ഞു.