photo
മാട്ടൂലിൽ നവീകരിച്ച പി.സി റോഡ് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:ഉത്സവാന്തരീക്ഷത്തിൽ മാട്ടൂൽ 15ാം വാർഡിൽ ഇന്റർലോക്ക് ചെയ്ത് നവീകരിച്ച സിദ്ദിക്കാബാദ് പക്രന്റചാൽ പി.സി. റോഡിന്റെ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവഹിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.70 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.വാർഡ് നിവാസികളുടെ പ്രധാന ആവശ്യമാണ് പ്രസ്തുത റോഡിന്റെ നവീകരണം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. കെ.ഭാർഗവൻ, ഒ.വി.ശാദുലി, പി.ടി.സുരേഷ് ബാബു, അബ്ദുൾ ജബ്ബാർ, അബ്ദുൾ കലാം, ശ്രീജ , പി.വി. പ്രദീപൻ, മോഹനൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ടി.ജയൻ സ്വാഗതവും മുഹമ്മദ് ഫർഹാൻ നന്ദിയും പറഞ്ഞു.