പയ്യന്നൂർ: അര ലക്ഷത്തോളം രൂപയുമായി ഏഴംഗ ചൂതാട്ട സംഘം അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദലി (56), രാമന്തളി സ്വദേശികളായ വിനോദ് (48), രഞ്ജിത് (38), ശശി (49), ഉമാ മഹേശ്വരൻ (49), പുഞ്ചക്കാട് സ്വദേശികളായ വിജയൻ (61),സേവ്യർ (52) എന്നിവരെയാണ് എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുഞ്ചക്കാട് പുഴയോരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽ നിന്നും 47,760 രൂപയും പിടിച്ചെടുത്തു.

പുഞ്ചക്കാട് പുഴയോരത്ത് കുറ്റിക്കാട്ടിൽ വൻതോതിൽ പണം വച്ച് ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പി, കെ.ഇ.പ്രേമചന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് എസ്.ഐയും സംഘവും റെയ്ഡിനെത്തിയത്.