thottil

കാഞ്ഞങ്ങാട്: ശ്രീ കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹത്തിൽ നിർമ്മിച്ച മണിച്ചിത്ര തൊട്ടിൽ സമർപ്പിച്ചു. 45 വ്യാളി മുഖം, പുഷ്പങ്ങൾ ,രണ്ടുവരി വീരാളി,നാലുമൂലകളിൽ നാലു വ്യാളികളും. തട്ടിനു മുകളിൽ കൈവരിയോടുകൂടിയ തൊട്ടിലാണ് നിർമ്മിച്ചത്.46 ഇഞ്ച് നീളവും 14 ഇഞ്ച് വീതിയും 35 കിലോ ഗ്രാം ഭാരവുമുണ്ട്ഈ മണിച്ചിത്ര തൊട്ടിലിന്.

കാഞ്ഞങ്ങാട് ആവിക്കരയിലെ വി പി മെറ്റൽസ് ഉടമ വി.പി.രകാശന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ വച്ചുതന്നെ തൊട്ടിൽ പണികഴിപ്പിച്ചത്. ഒരു മാസത്തിലേറെ രാപ്പകൽ അദ്ധ്വാനം വേണ്ടിവന്നുവെന്ന് പ്രകാശൻ പറഞ്ഞു. ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രമാണ് മണിച്ചിത്ര തൊട്ടിൽ പണികഴിപ്പിക്കുന്നത്. പ്രകാശനു പുറമെ രാഗേഷ് ,ഹരീഷ്‌കുമാർ ,വി.പി. പ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. ക്ഷേത്ര നടയിൽ നടന്ന സ്വർണ്ണ പ്രശ്‌ന ചിന്തയിലാണ് തൊട്ടിൽ നിർമ്മിക്കേണ്ടത് പ്രകാശനാണെന്ന് കണ്ടെത്തിയത്. ഇത്തരമൊരു അനുഭവം ഉണ്ടായതിൽ അതിയായ സംതൃപ്തി ഉണ്ടെന്ന് പ്രകാശൻ പറഞ്ഞു.