കണ്ണൂർ :കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഷീ മാളിന്റെ പ്രവൃത്തി ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. 2020-122 വാർഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 91,21,000 രൂപ ചെലവിൽ 3634 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലയിലായി മാൾ നിർമ്മിക്കുന്നത്.
മാൾ നിർമ്മാണം പൂർത്തിയാകുന്നതോടെ സ്ത്രീകളുടെ ജീവിതത്തിനും തൊഴിലിനും അഭിവൃദ്ധി ഉണ്ടാക്കുന്ന തരത്തിലുള്ള സംരംഭങ്ങൾ ഉയർന്നുവരുമെന്ന് മേയർ പറഞ്ഞു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ .പി. ഇന്ദിര,പി .ഷമീമ,ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ
കൗൺസിലർമാരായ കെ ,സുരേഷ്, മുസ്ലിഹ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.