award

കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ കെ കൃഷ്ണൻ സ്മാരക പത്രപ്രവർത്തക അവാർഡ് സമ്മാനിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽഎ, മാതൃഭൂമി ചെറുവത്തൂർ റിപ്പോർട്ടർ ടി. രാജന് സമ്മാനിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ദേശാഭിമാനി സീനീയർ ന്യൂസ് എഡിറ്റർ കെ.ടി. ശശി അനുസ്മരണ പ്രഭാഷണം നടത്തി. എ. അബ്ദുറഹ്മാൻ, കൃഷ്ണന്റെ ഭാര്യ മേരി, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു. പ്രദീപ് നാരായണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി. രാജൻ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി കെ.വി.പദ്‌മേഷ് സ്വാഗതവും അബ്ദുള്ളക്കുഞ്ഞി ഉദുമ നന്ദിയും പറഞ്ഞു.